481.79 ഏക്കർ ഭൂമിയാണ് ആവശ്യപ്പെടുന്നത്. പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പെട്രോകെമിക്കൽ വ്യവസായങ്ങൾ കൊച്ചിയിലെത്തുമെന്ന്  കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. 

കൊച്ചി: കൊച്ചിയിൽ പെട്രോകെമിക്കൽ പാർക്ക് സ്ഥാപിക്കാൻ ഫാക്ടിന്‍റെ (എഫ്എസിടി) സ്ഥലം വിട്ടുകിട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിലവിൽ കെമിക്കൽ ആന്‍റ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ഫാക്ടിന്‍റെ ഭൂമി സംസ്ഥാന സർക്കാർ ധാരണയാക്കിയ നിരക്കിൽ ലഭിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. 

481.79 ഏക്കർ ഭൂമിയാണ് ആവശ്യപ്പെടുന്നത്. പെട്രോകെമിക്കൽ പാർക്ക് യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പെട്രോകെമിക്കൽ വ്യവസായങ്ങൾ കൊച്ചിയിലെത്തുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥലലഭ്യത ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.