101 ദിനരാത്രങ്ങളെടുത്ത് തയ്യാറാക്കുന്ന ഔഷധം. ക്ഷീരബല-101 ആവര്‍ത്തി എന്ന ഔഷധത്തെ അങ്ങനെ വിശേഷിപ്പിക്കാം
101 ദിനരാത്രങ്ങളെടുത്ത് തയ്യാറാക്കുന്ന ഔഷധം. ക്ഷീരബല-101 ആവര്ത്തി എന്ന ഔഷധത്തെ അങ്ങനെ വിശേഷിപ്പിക്കാം. വാതരോഗങ്ങളുടെ ചികില്സയ്ക്ക് ആയുര്വേദം മുന്നോട്ട് വെയ്ക്കുന്ന ഔഷധമാണ് ക്ഷീരബല. കുറുന്തോട്ടിയുടെ ഔഷധഗുണം പൂര്ണമായും പ്രയോജനപ്പെടുത്തുന്ന ഔഷധം.
കുറുന്തോട്ടിയുടെ കഷായവും കല്ക്കവും കൂട്ടത്തില് പാലും നിശ്ചിത അളവില് എണ്ണയില് കാച്ചുന്നു. അടുത്ത ദിവസം പിഴിഞ്ഞരിച്ചശേഷം കഷായവും കല്ക്കവും പാലും പുതുതായി വീണ്ടും ചേര്ത്ത് പാകം ചെയ്യുന്നു. ഈ പ്രക്രിയ നൂറ്റൊന്ന് ദിവസം ആവര്ത്തിയ്ക്കുന്നു. ഇപ്രകാരം കുറുന്തോട്ടിയുടെ ഔഷധവീര്യം ഏറ്റവും ഉള്ച്ചേര്ന്നതാണ് ക്ഷീരബല-101 ആവര്ത്തി എന്ന പ്രസിദ്ധമായ ഔഷധം. ഭാവപ്രകാശം എന്ന ശാസ്ത്രഗ്രന്ഥമാണ് ഈ യോഗത്തിന്റെ അടിസ്ഥാനം.
വാതരോഗങ്ങളുടെ ചികിത്സയില് ക്ഷീരബലയ്ക്ക് മുഖ്യമായ സ്ഥാനമാണുള്ളത്. ക്ഷീരബല (101) കൃത്യമായ മാത്രയില് അകത്തേയ്ക്ക് കഴിയ്ക്കുമ്പോള് കൂടുതല് സൗകര്യത്തിന്നായി ഇപ്പോള് കാപ്സ്യൂള് രൂപത്തിലും ലഭ്യമാണ്.
