Asianet News MalayalamAsianet News Malayalam

കുങ്കുമാദി തൈലം: പൊന്നുംവിലയുള്ള സൗന്ദര്യലേപനം

  •  ദിവസങ്ങള്‍ നീണ്ട പക്രിയയിലൂടെയാണ് കുങ്കുമാദി തൈലം നിര്‍മിക്കുന്നത്.  
  • നിത്യവും ലേപനം ചെയ്യുക വഴി മുഖത്തിന് പുഷ്ടിയും, കാന്തിയും ലഭിക്കുമെന്നാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  
Kumkumadi Tailam

മങ്ങലേല്‍ക്കാത്ത മുഖകാന്തിയ്ക്ക് ആയുര്‍വേദത്തിന്റെ സംഭാവനയാണ് കുങ്കുമാദി തൈലം.  മുഖത്തെ കറുത്ത പാടുകള്‍, മുഖക്കുരു, പ്രായാധിക്യം മൂലമുള്ള ചുളിവുകള്‍ എന്നിവ മാറാന്‍ ഉത്തമമായ ഔഷധം.  വൈരൂപ്യങ്ങളെ മാറ്റി മുഖത്തിന്റെ കാന്തി നിലനിര്‍ത്തുന്നതിന് ഏറ്റവും ഉത്തമമായ ഔഷധമാണ് കുങ്കുമാദി തൈലം.

കുങ്കുമമാണ് ഔഷധത്തിലെ പ്രധാന ഘടകം.  ആട്ടിന്‍ പാല്‍, എണ്ണ, രാമച്ചം, കോലരക്ക്, ഇരട്ടിമധുരം, ചന്ദനം, പേരാലിന്‍മൊട്ട്, പതിമുകം, താമരയല്ലി, കരിങ്കൂവളക്കിഴങ്ങ്, മഞ്ചട്ടി, ചപ്പങ്ങം എന്നീ മരുന്നുകളും കുങ്കുമാദി തൈലത്തിലെ ചേരുവകളാണ്.

ദിവസങ്ങള്‍ നീണ്ട പ്രക്രിയയിലൂടെയാണ് കുങ്കുമാദി തൈലം നിര്‍മിയ്ക്കുന്നത്.  നിത്യവും ലേപനം ചെയ്യുക വഴി മുഖത്തിന് പുഷ്ടിയും കാന്തിയും ലഭിയ്ക്കുമെന്നാണ് ആചാര്യന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.  മുഖത്തുണ്ടാകുന്ന കറുത്ത കലകള്‍, എള്ളിന്റെ ആകൃതിയിലും കറുത്ത നിറത്തിലുമുള്ള കുരുക്കള്‍, ദു:ഖം, കോപം, അമിതാധ്വാനം, എന്നിവകൊണ്ട് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍ (കരിമുഖം), മുഖക്കുരു എന്നിവയുടെ ചികില്‍സയ്ക്ക് കുങ്കുമാദി തൈലം ആയുര്‍വേദ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.  അകാലനരയും അകാല വാര്‍ധക്യവും മൂലം തൊലിയിലുണ്ടാകുന്ന ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും കുങ്കുമാദി തൈലം ഉപയോഗപ്പെടുത്തുന്നു.

ഇതേ തൈലം നസ്യം ചെയ്യാനും ആയുര്‍വേദത്തില്‍ വിധിയുണ്ട്.  മൂക്കിലൂടെ ഔഷധം പ്രയോഗിക്കുക വഴി മേല്‍പ്പറഞ്ഞ രോഗങ്ങളെ തടഞ്ഞ് മുഖകാന്തി വര്‍ധിപ്പിയ്ക്കാന്‍ സാധിയ്ക്കുന്നു.ഗുണമേന്‍മ കൂടിയ കാശ്മീരി കുങ്കുമമാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കൂങ്കുമാദി തൈലം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. 

ആധുനികമായ ശാസ്ത്രീയോപകരണങ്ങളുടെ സഹായത്തോടെ കുങ്കുമത്തിന്റെ ഗുണമേ• തിട്ടപ്പെടുത്താനുള്ള സംവിധാനം നിലവിലുണ്ട്.അഷ്ടാംഗഹൃദയം എന്ന അടിസ്ഥാനഗ്രന്ഥത്തില്‍ പറഞ്ഞപ്രകാരം നിര്‍മിക്കുന്ന ഈ കുങ്കുമാദി തൈലം മുഖകാന്തി നിലനിറുത്തുവാനുള്ള ഏറ്റവും മികച്ച ഔഷധമായാണ് വിലയിരുത്തപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios