ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് ഇനി മുതല്‍ 688.50 രൂപയായിരിക്കും വില
കൊച്ചി: പാചകവാതക വില വര്ദ്ധിപ്പിച്ചു. ഗാര്ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യ ആവശ്യങ്ങള്ക്കുള്ള സിലിണ്ടറിന് 78.50 രൂപയുമാണ് കൂട്ടിയത്.
ഗാര്ഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാം സിലിണ്ടറിന് ഇനി മുതല് 688.50 രൂപയായിരിക്കും വില. ഇതില് 190.60 രൂപ സര്ക്കാര് സബ്സിഡിയായി നല്കും. സിലിണ്ടര് വാങ്ങുമ്പോള് ഉപഭോക്താവ് 497.84 രൂപയായിരിക്കും നല്കേണ്ടത്. വാണിജ്യ ആവശ്യങ്ങള്ക്കുള്ള 19 കിലോഗ്രാം സിലിണ്ടറിന് ഇനി മുതല് 1229.50 രൂപയായിരിക്കും വില ഈടാക്കുന്നത്.
