70,800 ഇന്ത്യന്‍ സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇസ്രയേലിന് വിനോദ സഞ്ചാരികളെ സംഭാവന ചെയ്യുന്നതില്‍ 12 സ്ഥാനമാണ് ഇന്ത്യയ്ക്ക്.

ദില്ലി: ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇസ്രയേല്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം കൂടിവരുന്നതായി കണക്കുകള്‍. ഇന്ത്യയില്‍ നിന്ന് ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന യാത്രികരുടെ എണ്ണത്തില്‍ 2018 ല്‍ ഉണ്ടായത് 21 ശതമാനം വര്‍ദ്ധനയാണ്. 

70,800 ഇന്ത്യന്‍ സന്ദര്‍ശകരാണ് കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സന്ദര്‍ശിച്ചത്. ഇസ്രയേലിന് വിനോദ സഞ്ചാരികളെ സംഭാവന ചെയ്യുന്നതില്‍ 12 സ്ഥാനമാണ് ഇന്ത്യയ്ക്ക്. 2018 ല്‍ മൊത്തം 41.2 ലക്ഷം സഞ്ചാരികളാണ് ഇസ്രയേല്‍ സന്ദര്‍ശിച്ചത്. 2017 ല്‍ 58,700 ഇന്ത്യന്‍ സഞ്ചാരികള്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചതായും ഇസ്രയേല്‍ വിനോദ സഞ്ചാര മന്ത്രാലയം ഇറക്കിയ വാര്‍ത്തക്കുറിപ്പില്‍ വിശദീകരിക്കുന്നു.