Asianet News MalayalamAsianet News Malayalam

ആദ്യ ദിനം ​ഗംഭീരമാക്കി ഇന്ത്യൻ ഓഹരി വിപണി: മികച്ച പ്രകടനവുമായി ഓട്ടോ സ്റ്റോക്കുകൾ; സെൻസെക്സ് പുതിയ ഉയരത്തിൽ

വെള്ളിയാഴ്ച ഓട്ടോ സ്റ്റോക്കുകളിൽ മുന്നേറ്റം പ്രകടമായിരുന്നു.

1st day of 2021 trade report
Author
Mumbai, First Published Jan 1, 2021, 7:31 PM IST

2021 ലെ ആദ്യ വ്യാപാര ദിനം മികച്ചതാക്കി ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 48,000 മാര്‍ക്കിന് അടുത്തേക്ക് കുതിച്ചെത്തി. ഇന്‍ട്രാ -ഡേയില്‍ വിപണി 47,980 ലേക്ക് വരെ ഉയര്‍ന്നു. എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 14,050 എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്കും ഉയര്‍ന്നു.

ദിവസത്തെ ആകെ വ്യാപാര നേട്ടം 0.2 ശതമാനമാണ്. സെൻസെക്സ് സൂചിക 47,869 ലെവലിൽ 118 പോയിൻറ് അഥവാ 0.25 ശതമാനം ഉയർന്നു. ഐടിസി (2.3 ശതമാനം), ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) എന്നിവയാണ് സൂചികയിലെ മികച്ച നേട്ടത്തിനുടമകൾ. ഐസിഐസിഐ ബാങ്ക് (1.3 ശതമാനം ഇടിവ്), എച്ച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ എന്നിവയാണ് സൂചികയിൽ നഷ്ടം രേഖപ്പെ‌ടുത്തിയ ഓഹരികൾ. 

വിശാലമായ നിഫ്റ്റി 50 14,000 മാർക്കിന് മുകളിൽ 14,018.5 ൽ വ്യാപാരം അവസാനിപ്പിച്ചു (37 പോയിൻറ് അഥവാ 0.26 ശതമാനം ഉയർന്നു). 

ഓട്ടോ സ്റ്റോക്കുകളിൽ നേട്ടം

കമ്പനികൾ ഡിസംബറിലെ വിൽപ്പനക്കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെ വെള്ളിയാഴ്ച ഓട്ടോ സ്റ്റോക്കുകളിൽ മുന്നേറ്റം പ്രകടമായിരുന്നു. ഡിസംബറിലെ വിൽപ്പനയിൽ 20 ശതമാനം വർധന റിപ്പോർട്ട് ചെയ്ത മാരുതി സുസുക്കി ഓഹരികൾ 0.5 ശതമാനം ഉയർന്നു. അതേസമയം, മഹീന്ദ്രയുടെ മൊത്തം വിൽപ്പന 10 ശതമാനം ഇടിഞ്ഞു. അശോക് ലെയ്ലാൻഡിന്റെ മൊത്തം വിൽപ്പന വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം മെച്ചപ്പെട്ടു. എല്ലാ ഓഹരികളും 2.5 ശതമാനം മുതൽ 3.5 ശതമാനം വരെ ഉയർന്നു.

മേഖലാപരമായി, പ്രധാനമായും എല്ലാ എൻഎസ്ഇ സൂചികകളും ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചികകൾ എന്നിവ നേട്ടത്തോട‌െ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി പിഎസ്ബി സൂചിക 3 ശതമാനത്തിലധികം ഉയർന്നു.

വിശാലമായ വിപണിയിൽ, ബിഎസ്ഇ മിഡ്ക്യാപ്പ്, ബിഎസ്ഇ സ്മോൾക്യാപ്പ് സൂചിക യഥാക്രമം 1.24 ശതമാനവും 0.9 ശതമാനവും ഉയർന്നു.


 

Follow Us:
Download App:
  • android
  • ios