Asianet News MalayalamAsianet News Malayalam

ഡോളറിനെതിരെ രൂപ വീണ്ടും തളരുന്നു; അമേരിക്ക- ചൈന സംഘര്‍ഷം കനക്കുന്നു

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. അമേരിക്ക- ചൈന വ്യാപാര യുദ്ധമാണ് പ്രധാനായും ഇന്ത്യന്‍ രൂപയ്ക്ക് ഭീഷണിയാകുന്നത്. 

rupee fall against dollar
Author
Mumbai, First Published May 13, 2019, 11:07 AM IST

മുംബൈ: വിനിമയ വിപണിയിലെ ആദ്യ മണിക്കൂറുകളില്‍ ഇന്ത്യന്‍ രൂപ കടുത്ത സമ്മര്‍ദ്ദത്തില്‍. ആദ്യ മണിക്കൂറുകളില്‍ 22 പൈസ മൂല്യം ഇടിഞ്ഞ്  ഡോളറിനെതിരെ 70.13 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപ.

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ 69.91 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. അമേരിക്ക- ചൈന വ്യാപാര യുദ്ധമാണ് പ്രധാനായും ഇന്ത്യന്‍ രൂപയ്ക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം ഉയര്‍ത്തിയ തീരുവ കൂടാതെ ശേഷിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തുമെന്ന അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനമാണ് വിനിമയ വിപണിയില്‍ രൂപ അടക്കമുളള ഏഷ്യന്‍ കറന്‍സികള്‍ക്ക് ഭീഷണിയായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 

ജപ്പാനില്‍ നടക്കാനിരിക്കുന്ന ജി -20 ഉച്ചകോടിയില്‍ ഇരു രാഷ്ട്ര നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. അതുവരെ വ്യാപാര യുദ്ധം തുടരുമെന്നും കണക്കാക്കുന്നു. ഇന്ന് 69.7 മുതല്‍ 70.50 വരെ നിരക്കില്‍ രൂപ നിലകൊള്ളുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍. 

Follow Us:
Download App:
  • android
  • ios