Asianet News MalayalamAsianet News Malayalam

Share Market Today: നേട്ടത്തിലേക്ക് കുതിച്ച് സൂചികകൾ, നിക്ഷേപകർ ആശ്വാസത്തിൽ; സെൻസെക്‌സ് 303 പോയിന്റ് ഉയർന്നു

മൂന്ന് ദിവസത്തെ തളർച്ചയ്ക്ക് ശേഷം വിപണി നേട്ടം തിരിച്ചുപിടിച്ചു. ഐടി, ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ ഓഹരികളിലെ നേട്ടം പ്രധാന സൂചികകളെ ഉയർത്തി. 
 

Share Market Today 13 01 2023
Author
First Published Jan 13, 2023, 5:19 PM IST

മുംബൈ: മൂന്ന് ദിവസത്തിന് ശേഷം നേട്ടം തിരിച്ചുപിടിച്ച് ആഭ്യന്തര വിപണി. ഐടി, ഫിനാൻഷ്യൽ, ഓട്ടോ, മെറ്റൽ ഓഹരികളിലെ നേട്ടം പ്രധാന സൂചികകളെ ഉയർത്തി. ബിഎസ്ഇ സെൻസെക്‌സ് 303.15 പോയിന്റ് അഥവാ 0.51 ശതമാനം ഉയർന്ന് 60,261.18ലും നിഫ്റ്റി 98.40 പോയിന്റ് അഥവാ 0.55 ശതമാനം ഉയർന്ന് 17,956.60ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഏകദേശം 1944 ഓഹരികൾ മുന്നേറി, 1456 ഓഹരികൾ ഇടിഞ്ഞു, 137 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

നിഫ്ടിയിൽ ഇന്ന് അദാനി എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഇൻഫോസിസ് എന്നിവ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, ടൈറ്റൻ കമ്പനി, അപ്പോളോ ഹോസ്പിറ്റൽസ്, നെസ്‌ലെ ഇന്ത്യ, ലാർസൺ ആൻഡ് ടൂബ്രോ, ഐടിസി എന്നിവ നഷ്ടത്തിലുമാണ്.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്. മെറ്റൽ, പവർ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നതോടെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്. 

യുഎസ് പണപ്പെരുപ്പ കണക്കുകൾ പുറത്തു വന്നതോടുകൂടി ഫെഡറൽ റിസർവിന്റെ ആക്രമണാത്മകമായ പലിശ നിരക്ക് വാർദ്ധനവുണ്ടാകില്ലെന്ന സൂചന ലഭിച്ചതോടുകൂടി നിക്ഷേപകർ ആശ്വാസത്തിലാണ്‌. 

ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ഡിസംബറിൽ രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.72 ശതമാനത്തിലേക്ക് കുറഞ്ഞു. നവംബറിൽ രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം  5.88 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്കുള്ളിലാണ് ഇത്തവണ റീട്ടെയിൽ പണപ്പെരുപ്പം.  രണ്ട് മുതൽ ആറ് ശതമാനമാണ് ആർബിഐയുടെ പരിധി. ഒക്ടോബർ വരെ തുടർച്ചയായ പത്ത് മാസം ആർബിഐയുടെ ഉയർന്ന മാർജിനായ 6 ശതമാനത്തിന് മുകളിലായിരുന്നു രാജ്യത്തെ ചില്ലറ പണപ്പെരുപ്പം. 
 

Follow Us:
Download App:
  • android
  • ios