തിരുവനന്തപുരം: സംസ്ഥാനത്ത് കൂടിയപാൽ വില ഇന്നുമുതൽ നിലവിൽ വരും. ലിറ്ററിന് നാലു രൂപ വീതമാണ് കൂടുക. തിരുവനന്തപുരത്ത് ചേര്‍ന്ന മിൽമ ഡയറക്ടര്‍ബോര്‍ഡ് യോഗമാണ് വിലവര്‍ദ്ധന തീരുമാനിച്ചത്. കടുംനീല കവര്‍പാലിന് 19 രൂപയായിരുന്നത് 21 രൂപയാകും. മഞ്ഞക്കവര്‍ പാലിന് 17 രൂപയായിരുന്നത് 19.50 രൂപയായി. 

18 രൂപക്ക് കിട്ടിയിരുന്ന സാധാരണ നീലക്കവറിന് 20 രൂപ. എണറാകുളം മേഖലയിൽ വിൽക്കുന്ന ഓറഞ്ച് കവര്‍പാലിനും മലബാര്‍ മേഖലയിൽ കിട്ടുന്ന പച്ചക്കവര്‍ പാലിനും 20 രൂപയായിരുന്നത് 22 രൂപയാക്കി . തൈര് വില കവര്‍ ഒന്നിന് രണ്ട് രൂപ കൂടും. രൂക്ഷമായ വരൾച്ചയും അതുണ്ടാക്കിയ പാൽക്ഷാമവുമാണ് വില വർധനക്ക് മിൽമ പറയുന്ന കാരണം. നാല് രൂപയിൽ 3 രൂപ 35 പൈസ കര്‍ഷകന് കൊടുക്കും.