കഴിഞ്ഞ 65 വര്‍ഷമായി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള വാഗ്ദാനങ്ങള്‍ നല്‍കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ റെയില്‍വേ ബജറ്റിനെ ഉപയോഗിച്ചിരുന്നത്. 

ദില്ലി: രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയത്തിനുളള ആയുധമായി റെയില്‍വേ ബജറ്റിനെ ഉപയോഗിക്കാതിരിക്കാനാണ് അത് നിര്‍ത്തലാക്കിയതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മാറ്റങ്ങള്‍ വരുത്തിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ 65 വര്‍ഷമായി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള വാഗ്ദാനങ്ങള്‍ നല്‍കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ റെയില്‍വേ ബജറ്റിനെ ഉപയോഗിച്ചിരുന്നത്. യാത്രക്കാര്‍ക്കുളള സേവനം, സുരക്ഷ, നിക്ഷേപങ്ങളില്‍ നിന്നുളള ആദായം എന്നിവയില്‍ ശ്രദ്ധയൂന്നി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ വന്‍ നിക്ഷേപങ്ങളാണ് സര്‍ക്കാര്‍ റെയില്‍വേയില്‍ കൊണ്ടുവന്നതെന്നും പിയൂഷ് ഗോയല്‍ അറിയിച്ചു. 

ദില്ലിയില്‍ നടന്ന ഇന്ത്യ ഐഡിയാസ് കോണ്‍ക്നേവിന്‍റെ അഞ്ചാമത് പതിപ്പില്‍ സംസാരിക്കുകയായിരുന്നു പിയൂഷ് ഗോയല്‍.