പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസ് പ്രതിയാണ് മെഹുല്‍ ചോക്സി

ദില്ലി: വായാപ് തട്ടിപ്പ് നടത്തി മുങ്ങിയ മെഹുൽ ചോക്സിയെ വിട്ടുനൽകാൻ നിയമതടസ്സങ്ങളുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതിയോട് ആന്‍റിഗ്വാ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയും ആന്‍റിഗ്വായും തമ്മിൽ കൈമാറ്റ കരാറില്ല. ചോക്സിയെ തടവിൽ വയ്ക്കണമെന്നും രാജ്യം വിടാൻ അനുവദിക്കരുതെന്നും ആന്‍റിഗ്വയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 

തന്നെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ചോക്സി ആന്‍റിഗ്വാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയില്‍, ചോക്സി അന്‍റിഗ്വയിൽ പൗരത്വം നേടി. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസ് പ്രതിയാണ് മെഹുല്‍ ചോക്സി.