Asianet News MalayalamAsianet News Malayalam

ചെക്ക് മുഖേനയുളള പണത്തിന്‍റെ കൈമാറ്റം: ഭേദഗതി ചെയ്യുമെന്ന് തോമസ് ഐസക്

ബജറ്റ് നിര്‍ദ്ദേശം പുറത്ത് വന്ന ശേഷം നിരവധി എംഎല്‍എമാര്‍ ചെക്ക് മുഖേന കൈമാറാവുന്ന തുകയുടെ പരിധി ഗണ്യമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു.

money transfer through check: government plan to amend
Author
Thiruvananthapuram, First Published Feb 7, 2019, 11:15 AM IST

തിരുവനന്തപുരം: മണി ലെന്‍ഡേഴ്സ് നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പണം കൈമാറ്റ നിയമത്തില്‍ ബജറ്റിലൂടെ വരുത്തിയ മാറ്റം ഭേദഗതി ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. 20,000 രൂപയില്‍ കൂടുതലുളള തുക ചെക്ക് മുഖേന മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന ബജറ്റ് പ്രസംഗത്തിലെ നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ തയ്യാറെടുക്കുന്നത്. 

ബജറ്റ് നിര്‍ദ്ദേശം പുറത്ത് വന്ന ശേഷം നിരവധി എംഎല്‍എമാര്‍ ചെക്ക് മുഖേന കൈമാറാവുന്ന തുകയുടെ പരിധി ഗണ്യമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. എംഎല്‍എമാരുടെ നിര്‍ദ്ദേശങ്ങള്‍ കൂട്ടായി സബ്ജക്ട് കമ്മറ്റിയല്‍ പരിശോധിച്ച് തീര്‍പ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios