രൂപയുടെ മൂല്യം 70.3 എന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്നാണ് മോര്‍ഗന്‍റെ നിരീക്ഷണം

ദില്ലി: ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ (ജൂലൈ മുതല്‍ സെപ്റ്റംബര്‍) ഡോളറിനെതിരെ രൂപയുടെ മൂല്യം 70 നും താഴേക്ക് പോയേക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. രൂപയുടെ മൂല്യം 70.3 എന്ന നിലയിലേക്ക് കൂപ്പുകുത്തുമെന്നാണ് മോര്‍ഗന്‍റെ നിരീക്ഷണം. ഇന്ത്യയടക്കമുളള വികസ്വര രാജ്യങ്ങളില്‍ നിന്നുളള നിക്ഷേപം പിന്‍വലിക്കല്‍ ശക്തമായി തുടരാനാണ് സാധ്യത കാണുന്നതെന്ന് വിപണി നിരീക്ഷണ സ്ഥാപനമായ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

അടുത്തമാസം പകുതി വരെ ഡോളര്‍ കരുത്തുകാട്ടി മുന്നേറുമെന്നാണ് മോര്‍ഗന്‍റെ കണ്ടെത്തല്‍. ഈ വര്‍ഷത്തെ ഇതുവരെയുളള പ്രകടനത്തെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഡോളറിനെതിരെ ഏറ്റവും മേശം പ്രകടനം നടത്തിയ കറന്‍സികളിലെന്നാണ് രൂപ. വ്യാപാര യുദ്ധവും ആഗോള ആശങ്കകളും രാജ്യത്തെ പണപ്പെരുപ്പം സംബന്ധിച്ച അനിശ്ചിതത്വവും രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മേശം നിരക്കായ 69 നും താഴേക്ക് പോകാനിടയാക്കിയിരുന്നു.