ആകെ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വ്യാപ്തി 1,400 ഏക്കറാണ്. കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനുളള ബുദ്ധിമുട്ടാണ് പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 

ദില്ലി: ജാപ്പനീസ് സഹകരണത്തോടെ രാജ്യത്ത് നടപ്പാക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇഴഞ്ഞു നിങ്ങുന്നു. പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷമായിട്ടും ഭൂമി ഏറ്റെടുപ്പ് പോലും എങ്ങുമെത്തിയില്ല. വെറും ഒരേക്കറില്‍ താഴെ മാത്രമാണ് ഇതുവരെ പദ്ധതിക്കായി ഏറ്റെടുക്കാനായത്. ഭൂമി വിട്ടുനല്‍കുന്ന കര്‍ഷകര്‍ക്കുളള നഷ്ടപരിഹാരം കുറഞ്ഞതാണെന്നാണ് ഉയരുന്ന ആക്ഷേപം.

ആകെ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ വ്യാപ്തി 1,400 ഏക്കറാണ്. കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനുളള ബുദ്ധിമുട്ടാണ് പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 2023 ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ബുളളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പോലും പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് പദ്ധതി നീളാനാണ് സാധ്യത. 

മംബൈ-അഹമ്മദാബാദ് റൂട്ടിലാണ് ഇന്ത്യയിലെ ആദ്യ ബുളളറ്റ് ട്രെയിന്‍ പദ്ധതി വിഭാവനം ചെയ്തത്. 165 വര്‍ഷത്തെ പാരമ്പര്യമുളള ഇന്ത്യന്‍ റെയില്‍വേയില്‍ നവോദാനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.