ദില്ലി: മ്യൂച്വല്‍ ഫണ്ടുകളിലേക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍(എസ്ഐപി) വഴി ഒക്ടോബര്‍ മാസത്തില്‍ നടന്ന നിക്ഷേപം 7,900 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 42 ശതമാനം വാര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ മാസത്തില്‍ 7,727 കോടി രൂപയായിരുന്നു എസ്ഐപിയായി വിവിധ ഫണ്ടുകളിലെത്തിയത്. 

കഴിഞ്ഞ രണ്ട് മാസങ്ങളായി ആഭ്യന്തര ഓഹരി വിപണിയില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടെങ്കിലും എസ്ഐപി വഴിയുളള നിക്ഷേപം വര്‍ദ്ധിച്ചു. മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ഒക്ടോബറില്‍ മുന്‍ വര്‍ഷത്തെക്കാള്‍ നാല് ശതമാനം ഉയര്‍ന്ന് 22,23,560 കോടി രൂപയായി മാറി.