ദില്ലി: ടാറ്റാ മോട്ടോഴ്‌സ് മേധാവിയായി എന്‍ ചന്ദ്രശേഖരനെ നിയമിച്ചു. സൈറസ് മിസ്ത്രിയെ പുറത്താക്കിയ ഒഴിവിലേക്കാണ് നിയമനം. ബോര്‍ഡ് അടിയന്തിര യോഗം ചേര്‍ന്നാണ് എന്‍ ചന്ദ്രശേഖരനെ ചെയര്‍മാനായി നിയമിച്ചത്. ടാറ്റ ഗ്രൂപ്പ് മേധാവിയായി ടാറ്റ സണ്‍സ് ബോര്‍ഡ് ചന്ദ്രശേഖരനെ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു. ഫെബ്രുവരി 21ന് ചന്ദ്രശേഖരന്‍ ചുമതലയേല്‍ക്കും.