ഇറാന് മേൽ യു.എസ് ഉപരോധം ഏർപ്പെടുത്താനിരിക്കെ ഇന്ധന  വില വീണ്ടും ഉയരാനുള്ള സാധ്യത നിലക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

ദില്ലി: ഇന്ധന വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. എണ്ണ വില 2.50 രുപയായി കുറച്ചെങ്കിലും എണ്ണ വിലയുടെ റീട്ടേയ്ല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച. ഇന്ധനം ഗ്യാസ് പര്യവേക്ഷണം, ഉൽപ്പാദനം എന്നീ മേഖലകളിൽ നിക്ഷേപം പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

ദില്ലിയിൽ ഉൾപ്പടെയുള്ള നാല് മെട്രോ നഗരങ്ങളിലും ഇന്ധന വില ദിവസംന്തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ദില്ലിയിൽ ഒരു ലിറ്റർ പെട്രേളിന് 82.72 രൂപയും മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 8.18, 84.54 , 85.99 എന്നിങ്ങനെയാണ് ഞായറാഴ്ച്ചയിലെ പെട്രോള്‍ വില. ഡീസൽ വിലയിലും സമാനമായ വർദ്ധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. 

ഇറാന് മേൽ യു.എസ് ഉപരോധം ഏർപ്പെടുത്താനിരിക്കെ ഇന്ധന വില വീണ്ടും ഉയരാനുള്ള സാധ്യത നിലക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിരുന്നു. എക്‌സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണ വീണ്ടു പഴയ സ്ഥിതിയില്‍ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് എണ്ണ കമ്പനി ദേധാവികളുമായുള്ള നരേന്ദ്ര മോദിയുടെ കൂടി കാഴ്ച.

പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങളുടെ സംഘടന (ഒപെക്) സെക്രട്ടറി ജനറൽ മുഹമ്മദ് ബാർകിന്തോ സൗദി എണ്ണ മന്ത്രി ഖാലിദ് എ അൽ ഫാലി, ബി പി സി സിഇഒ ബോബ് ദുദ്ലി, ടോട്ടൽ ചെയർമാൻ പാട്രിക് ഫ്യൂയാൻ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, വേദാന്ത തലവൻ അനിൽ അഗർവാൾ തുടങ്ങിയവർ പങ്കെടുക്കും.