എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ ചാര്‍ജ് ഷീറ്റില്‍ 24 പ്രതികളില്‍ ഒരാളാണ് നിഹാല്‍
മുംബൈ: സാമ്പത്തിക തട്ടിപ്പിനെ തുടര്ന്ന് രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ അര്ധ സഹോദരന് നിഹാല് 50 കിലോ സ്വര്ണ്ണവുമായി മുങ്ങി. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച വാര്ത്ത പുറത്ത് വിട്ടത്.
ദുബായില് നിന്നുമാണ് സ്വര്ണ്ണാഭരണങ്ങളുമായി നിഹാല് കടന്നുകളഞ്ഞത്. നീരവ് മോദിക്കെതിരെയുളള നടപടികള് രാജ്യം ശക്തിപ്പെടുത്തുന്നതാണ് നിഹാലിനെ ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് എന്ഫോഴ്സ്മെന്റിന്റെ നിരീക്ഷണം.
അമേരിക്ക കേന്ദ്രമായി പ്രവര്ത്തിക്കുന്ന നിഹാല് നീരവ് മോദിയുടെ റീട്ടെയ്ല് ഔട്ട്ലെറ്റുകള് വഴി വില്ക്കാന് സൂക്ഷിച്ചിരുന്ന സ്വര്ണ്ണവുമായാണ് കടന്നുകളഞ്ഞത്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈ സ്പെഷ്യല് കോടതിയില് സമര്പ്പിച്ച ചാര്ജ് ഷീറ്റില് 24 പ്രതികളില് ഒരാളാണ് നിഹാല്. ഇതോടെ നിഹാലിനെ പിടികൂടുകയെന്നത് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വലിയ പ്രതിസന്ധിയാവും.
