പുതിയ സാന്‍ഡ്രോയുടെ വില 3,89 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. 2015 ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ സാന്‍ഡ്രോയുടെ പുതിയ വരവില്‍ വില്‍പ്പന റിക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് ഹ്യൂണ്ടായിയുടെ പ്രതീക്ഷ.

ദില്ലി: ഹ്യൂണ്ടായിയുടെ സാന്‍ഡ്രോ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. അഞ്ച് വേരിയന്‍റുകളിലാണ് സാന്‍ഡ്രോ വിപണിയിലെത്തിയിരിക്കുന്നത്. ഡിലൈറ്റ്, ഇറ, മാഗ്മ, അസ്ത, സ്പോട്ട്സ് എന്നിവയാണ് വേരിയന്‍റുകള്‍.

പുതിയ സാന്‍ഡ്രോയുടെ വില 3,89 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. 2015 ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയ സാന്‍ഡ്രോയുടെ പുതിയ വരവില്‍ വില്‍പ്പന റിക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് ഹ്യൂണ്ടായിയുടെ പ്രതീക്ഷ. ഇതുവരെ 23,500 ബുക്കിങുകളാണ് കാറിന് വന്നിട്ടുളളത്. ഇന്ത്യന്‍ വിപണിയില്‍ 20 വര്‍ഷം മുന്‍പ് 1997 ല്‍ അവതരിപ്പിച്ച കാര്‍ കുറഞ്ഞകാലം കൊണ്ട് ഇന്ത്യക്കാരുടെ പ്രിയ വാഹനമായി മാറിയിരുന്നു.

ഹ്യൂണ്ടയ് സാന്‍ഡ്രോയുടെ വിവിധ വേരിയന്‍റുകളുടെ വിലകള്‍ ഇവയാണ്;

Santro Dlite(MT): Rs 3,89,900

Santro Era(MT): Rs 4,24,900

Santro Magna (MT): Rs 4,57,900

Santro Magna (AT): Rs 5,18,900

Santro Magna (CNG): 5,23,900

Santro Sportz(MT): Rs 4,99,900

Santro Sportz(AT): Rs 5,46,900

Santro Sportz(CNG): Rs 5,64,900

Santro Asta (MT): Rs 5,45,900