Asianet News MalayalamAsianet News Malayalam

പാന്‍ കാര്‍ഡ് നിയമങ്ങളിൽ ഇന്ന് മുതൽ മാറ്റം; അറിയാം പുതിയ നിയമങ്ങൾ

സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (Central Board of Direct Taxes (CBDT)) നവംബർ 19ന് പുറത്തിറക്കിയ വിജ്ഞാപനത്തിനാണ് ആദായനികുതി ചട്ടം (1962) ഭേദഗതികൾ ഉള്ളത്.   

new PAN card rules come into effect from today
Author
Kochi, First Published Dec 5, 2018, 6:03 PM IST

കൊച്ചി: നികുതി വെട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുത്തി. പുതുക്കിയ പാൻ കാർഡ് നിയമങ്ങള്‍  ഇന്ന് മുതല്‍ പ്രാബല്യത്തിൽ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (Central Board of Direct Taxes (CBDT)) നവംബർ 19ന് പുറത്തിറക്കിയ വിജ്ഞാപനത്തിനാണ് ആദായനികുതി ചട്ടം (1962) ഭേദഗതികൾ ഉള്ളത്.   

1) ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷമോ അതില്‍ കൂടുതലോ രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ പാന്‍കാര്‍ഡ് എടുത്തിരിക്കണം. ഇതുസംബന്ധിച്ച അപേക്ഷകള്‍ 2019 മെയ് 31നകം സമർപ്പിക്കണം.

2) ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര ലക്ഷത്തിനു മുകളില്‍ ഇടപാടുകള്‍ നടത്തുന്ന ഒരു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാർട്ണർ, ട്രസ്റ്റി, അവകാശി, സ്ഥാപകൻ, നടത്തിപ്പുകാരൻ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, പ്രിൻസിപ്പൽ ഓഫീസർ തുടങ്ങിയ പദവികൾ വഹിക്കുന്ന വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാണ്. അവർ മെയ് 31ന് മുമ്പ് പാൻ കാർഡ് എടുക്കണം.

3) അമ്മമാർ ഏക രക്ഷാകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ല.
 

Follow Us:
Download App:
  • android
  • ios