ഇന്ത്യയില്‍ ഉടന്‍ തന്നെ കിക്ക്സ് എസ്‍യുവി അവതരിപ്പിക്കുന്ന കാര്യമാണ് നിസാന്‍ പ്രധാനമായും ആലോചിക്കുന്നത്

ദില്ലി: ഡീലര്‍ ശൃംഖല വിപുലീകരിക്കുക, പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുക, നിസാന്‍, ഡാറ്റ്സണ്‍ ബ്രാന്‍റുകളെ ശക്തിപ്പെടുത്തുക, തുടങ്ങി തന്ത്രപരമായ ഇടപെടീലിലൂടെ ഇന്ത്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുത്ത് നിസാന്‍ ഇന്ത്യ.

വിപുലീകരണ പരിപാടികള്‍ക്ക് പുറമേ സഖ്യ പങ്കാളിയുമായി ചേര്‍ന്ന് ഫ്ളെക്സിബിള്‍ ഉല്‍പ്പാദന രീതി മെച്ചപ്പെടുത്തുകയും ഗവേഷണ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും ചെയ്യും. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയാണ് നിസാന്‍റെ ഒരു സഖ്യ പങ്കാളി.

ഇന്ത്യയില്‍ ഉടന്‍ തന്നെ കിക്ക്സ് എസ്‍യുവി അവതരിപ്പിക്കുന്ന കാര്യമാണ് നിസാന്‍ പ്രധാനമായും ആലോചിക്കുന്നത്. ഹ്യുണ്ടെയ് ക്രെറ്റ, ജീപ്പ് കോംപസിന്‍റെ താഴ്ന്ന വേരിയന്‍റുകള്‍ എന്നിവയായിരിക്കും കിക്ക്സിന്‍റെ പ്രധാന എതിരാളികള്‍. കേരളത്തില്‍ സ്ഥാപിക്കുന്ന ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്‍റെ വികസനവും നിസാന്‍റെ ഈ വലിയ പ്രോജക്ടിന്‍റെ ഭാഗമാണ്.