പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കും.

തിരുവനന്തപുരം: അബ്കാരി നയത്തില്‍ വരുത്തിയ ഭേദഗതികള്‍ക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇടതുസര്‍ക്കാര്‍ കൊണ്ട് 2017-18 വര്‍ഷത്തിലെ അബ്കാരി നയമാണ് ഭേദഗതികളോടെ ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതുക്കിയ മദ്യനയം അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കും. ബിവറേജസ് കോര്‍പ്പറേഷനോ കണ്‍സ്യമൂര്‍ഫെഡോ ഇനി കൂടുതല്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കില്ല. കണ്‍സ്യൂമര്‍ഫെഡ്-ബിവറേജസ് മദ്യവില്‍പനശാലകളിലൂടെ വിദേശ നിര്‍മ്മിത വിദേശ മദ്യവും ഇനി മുതല്‍ വില്‍ക്കും.