ഒരു മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത് ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു. മുംബൈയിൽ പെട്രോൾ വില 90 കടന്നു. പെട്രോളിന് 90 രൂപ 8 പൈസയാണ് ഇന്നത്തെ വില്‍പ്പന വില. ഡീസലിന് 78 രൂപ 58 പൈസയും. ഇതാദ്യമായാണ് ഒരു മെട്രോ നഗരത്തിൽ പെട്രോൾ വില 90 കടക്കുന്നത്.

സംസ്ഥാനത്തും ഇന്ന് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായി. തിരുവനന്തപുരത്ത് പെട്രോളിന് 86 രൂപ 8 പൈസയും, ഡീസലിന് 79 രൂപ 23 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയിൽ 84 രൂപ 75 പൈസയും, ഡീസലിന് 77 രൂപ 98 പൈസയുമാണ് നിരക്ക്. 

കോഴിക്കോട് പെട്രോൾ വില 85 രൂപയും ഡീസലിന് 78 രൂപ 24 പൈസയുമാണ് ഏറ്റവും പുതിയ നിരക്ക്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയിലും വര്‍ദ്ധനവുണ്ടായി. ഒരു ബാരലിന് 79.32 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക്.