തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പെട്രോളിന് 10 പൈസ വര്‍ദ്ധിച്ചു. കേരളത്തിലെ വിവിധ നഗരങ്ങളിലെ പെട്രോള്‍, ഡീസല്‍ നിരക്ക് ഇപ്രകാരമാണ്. തിരുവനന്തപുരത്ത് പെട്രോളിന് വില 73 രൂപ 84 പൈസയും ഡീസലിന് 69 രൂപ 38 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 72 രൂപ 39 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 68 രൂപ മൂന്ന് പൈസയുമാണ് നിരക്ക്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 72 രൂപ 65 പൈസയും ഡീസലിന് ലിറ്ററിന് 68 രൂപ 29 പൈസയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ് നേരിട്ടു. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 58.66 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.