സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും നേരിയ തോതിൽ കുറഞ്ഞു. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ 13 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. തുടർച്ചയായ 16 ദിവസത്തെ വർദ്ധനയ്ക്ക് ശേഷം പെട്രോൾ-ഡീസൽ വില ഇന്നലെ ഒരു പൈസ കുറച്ചിരുന്നു.
കൊച്ചിയിൽ പെട്രോളിന് 81 രൂപ 25 പൈസയും ഡീസലിന് 73 രൂപ 93 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 81 രൂപ 51 പൈസയും ഡീസലിന് 74 രൂപ 19 പൈസയുമാണ് വില. സംസ്ഥാന സർക്കാർ എക്സൈസ് നികുതി കുറച്ചതിനാൽ നാളെ മുതൽ കേരളത്തിൽ പെട്രോൾ-ഡീസൽ വിലയിൽ ഒരു രൂപയുടെ കുറവുണ്ടാകും.
