രണ്ടാഴ്ചക്കിടെ തുടർച്ചയായ ഇന്ധനവില വർധനവിനൊടുവിൽ ഇന്ന് രാജ്യത്തെ വിലയിൽ മാറ്റമില്ല
രുവനന്തപുരം: രണ്ടാഴ്ചക്കിടെ തുടർച്ചയായ ഇന്ധനവില വർധനവിനൊടുവിൽ ഇന്ന് രാജ്യത്തെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്ധനവില ഇപ്രകാരമാണ്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 20 പൈസയും, ഡീസലിന് 78 രൂപ 13 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 രൂപയും ഡീസലിന് 76 രൂപ 87 പൈസയും കോഴിക്കോട് പെട്രോളിന് 83.12 പൈസയും ഡീസലിന് 77.14 പൈസയുമാണ് ഇന്നത്തെ നിരക്ക്.
മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ നിരക്കുകള്‍ ഇപ്രകാരമാണ്.
മുംബൈ പെട്രോള്‍ ലിറ്റര്‍ : 88.26 രൂപ, ഡീസല്‍ 77.47 രൂപ
ദില്ലി: പെട്രോള്‍ : 80.87 ഡീസല്‍ 72.97
ചെന്നൈ: പെട്രോള്‍: 84.07 ഡീസല്‍: 77.15
