ദോഹ: എണ്ണ ഉത്പാദനം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ചേർന്ന എണ്ണ ഉൽപാദക രാജ്യങ്ങളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള തർക്കം രൂക്ഷമായതാണ് കാരണം. ഉത്പാദന നിയന്ത്രണത്തെ പരസ്യമായി എതിർത്ത് ഇറാൻ ദോഹയിലെ യോഗത്തിൽനിന്നു വിട്ടുനിന്നു. 

യോഗത്തില്‍ തീരുമാനമാകാതിരുന്നതോടെ എണ്ണ വിലയില്‍ ഇടിവുണ്ടായി. ഓഹരി വിപണികളിലും ഇടിവു കാണുന്നു.