അടുത്ത വര്‍ഷം ഉല്‍പാദനം പ്രതിദിനം 10-14 ലക്ഷം ബാരല്‍ കുറയ്ക്കണമെന്ന ആവശ്യമാണ് ഒപെക് പരിഗണിക്കുന്നത്.   

വിയന്ന: എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടയ്മയായ ഒപെക് യോഗം ഇന്ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വിലയിടിവ് തുടരുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ യോഗം നിര്‍ണ്ണായകമാണ്. 

ഒപെക്കും ഒപെക് ഇതര ഉല്‍പാദക രാജ്യങ്ങളും തമ്മിലുളള ചര്‍ച്ച നാളെയാണ് നടക്കുക. രണ്ട് ദിവസവും ഉല്‍പാദന നിയന്ത്രണമാകും പ്രധാന ചര്‍ച്ച വിഷയമെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. 

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 62 ഡോളറായിരുന്നു ക്രൂഡ് ഓയിലിന്‍റെ ഇന്നലെത്തെ നിരക്ക്. അടുത്ത വര്‍ഷം ഉല്‍പാദനം പ്രതിദിനം 10-14 ലക്ഷം ബാരല്‍ കുറയ്ക്കണമെന്ന ആവശ്യമാണ് ഒപെക് പരിഗണിക്കുന്നത്.