പുക പരിശോധന വേളയില്‍ കാട്ടുന്ന മലിനീകരണത്തോത് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ദില്ലി: ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് മലിനീകരണത്തോത് മറച്ചുവച്ച് ഓപ്പല്‍ കൃത്രിമ കാട്ടിയതായി ആരോപണം. 2012 മുതല്‍ 2017 നും ഇടയില്‍ നിര്‍മ്മിച്ച 95,000 കാറുകളില്‍ മലിനീകരണം മറച്ചുവയ്ക്കുന്ന സോഫ്റ്റ്‍വെയര്‍ ഉണ്ടെന്ന് ജര്‍മ്മന്‍ പോലീസിന് പരാതി ലഭിച്ചത്.

ഇതെത്തുടര്‍ന്ന് ജര്‍മ്മനിയിലെ കമ്പനി ആസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ട റെയ്ഡ് നടന്നു. പുക പരിശോധന വേളയില്‍ കാട്ടുന്ന മലിനീകരണത്തോത് സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് കുറച്ച് കാണിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.