ഭാവിയെക്കുറിച്ച് ഇന്ത്യാക്കാര്‍ക്ക് ശുഭാപ്തി വിശ്വാസം കൂടുന്നുവെന്ന് റിസര്‍വ് ബാങ്ക്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 11, Feb 2019, 11:17 AM IST
optimistic attitude of Indians increases: rbi survey
Highlights

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കള്‍ക്കുണ്ടായിരുന്ന പൊതു സാമ്പത്തിക സാഹചര്യത്തെക്കുറിച്ചുളള മോശം ചിന്തകള്‍ ഡിസംബര്‍ മാസത്തോടെ മാറിയതായാണ് വിലയിരുത്തല്‍. 
 

ദില്ലി: വിപണിയെപ്പറ്റി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അശുഭപ്രതീക്ഷകള്‍ കുറയുന്നതായി റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട്. വരുമാനത്തെ സംബന്ധിച്ചും ഭാവിയില്‍ ഉണ്ടായേക്കാവുന്ന തൊഴിലവസരങ്ങളെ സംബന്ധിച്ചും സാധാനങ്ങളുടെ വില നിലവാരത്തെക്കുറിച്ചും മികച്ച പ്രതീക്ഷകളാണ് രാജ്യത്തെ ഉപഭോക്താക്കള്‍ക്കുളളതെന്ന് റിസര്‍വ് ബാങ്ക് സര്‍വേ ഫലം സൂചിപ്പിക്കുന്നു. 

രാജ്യത്തിന്‍റെ പൊതു സാമ്പത്തിക- തൊഴില്‍ സാഹചര്യം  സംബന്ധിച്ച ശുഭാപ്തി വിശ്വാസം ഉയരുന്നതിന്‍റെ ഫലമായി 'ഭാവി പ്രതീക്ഷാ സൂചികയില്‍ വലിയ മുന്നേറ്റം ഉണ്ടായതായാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍. റിസര്‍വ് ബാങ്കിന്‍റെ ഡിസംബര്‍ മാസത്തിലെ സര്‍വേയിലാണ് ഉപഭോക്താക്കളുടെ ഭാവി ശുഭാപ്തി വിശ്വാസത്തെപ്പറ്റി പരാമര്‍ശമുളളത്. ഭാവിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും വരുമാനം വര്‍ധിക്കുമെന്നും വിപണിയില്‍ വില നിലവാരം മെച്ചപ്പെടുമെന്നുമുളള തോന്നല്‍ സമൂഹത്തിലുണ്ടാകുന്നത് വിപണി വളര്‍ച്ചയുടെ സൂചകമാണെന്നാണ് വിലയിരുത്തല്‍. 

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപഭോക്താക്കള്‍ക്കുണ്ടായിരുന്ന പൊതു സാമ്പത്തിക സാഹചര്യത്തെക്കുറിച്ചുളള മോശം ചിന്തകള്‍ ഡിസംബര്‍ മാസത്തോടെ മാറിയതായാണ് വിലയിരുത്തല്‍. 

loader