രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു വാഹനം പിന്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്. രണ്ട് പേരില്‍ നിന്നാണ് 35 ലക്ഷം രൂപ പിടികൂടിയത്. 2000 രൂപാ നോട്ടുകളായിരുന്നു എല്ലാം. തങ്ങളുടെ കച്ചവട സ്ഥാപനത്തില്‍ നിന്നുള്ള വരുമാനമാണ് ഇതെന്നാണ് ഇവര്‍ പറഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരില്‍ നിന്നാണ് 2.5 കിലോ സ്വര്‍ണ ബിസ്ക്കുകള്‍ പിടിച്ചെടുത്തത്. തങ്ങള്‍ക്ക് സ്വര്‍ണ വ്യാപാരമുണ്ടെന്നും ഇതിന്റെ ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്നാണ് ഇവര്‍ പറയുന്നത്.