പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപഭോക്താവിനും റിവാര്‍ഡ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം, സൗജന്യമായി ബാങ്ക് ഇടപാടുകള്‍ നടത്താനുളള പുതിയ ആപ് അവതരിപ്പിക്കുന്നു. ബാങ്ക് ട്രാന്‍സ്ഫര്‍ പേടിഎം ആപ് ഉപയോഗിച്ച് ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഓരോ ഉപഭോക്താവിനും 100 രൂപ വീതം റിവാര്‍ഡ് ലഭിക്കും.

ഏതു ബാങ്കില്‍ നിന്നും ഏത് ബാങ്കിലേക്കും അതിവേഗത്തിലും അനായാസമായും പണം കൈമാറാന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. പേടിഎം ആപ് ഉപയോഗത്തിന് ചാര്‍ജ്ജുകളൊന്നുമില്ല. പേടിഎം ഉപയോഗത്തിന് കെവൈസിയുടെ ആവശ്യവുമില്ല.

മൊബൈല്‍ റീച്ചാര്‍ജിനോ മറ്റ് ബില്ലുകള്‍ അടയ്ക്കാനോ പേടിഎം ആപ്പിലെ ഭീം യുപിഐ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് 30 ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും പേടിഎം ഉറപ്പ് നല്‍കുന്നു. പുതിയ ആപ്പിലൂടെ പണം കൈമാറ്റം ചെയ്യാന്‍ വാലറ്റില്‍ പണം നിക്ഷേപിക്കണമെന്ന നിര്‍ബന്ധവുമില്ല.