ദില്ലി: ലോകത്തെ ഏറ്റവും കരുത്തുറ്റ ബിസിനസ് വനിതയെന്ന വിശേഷണം നേടിയെടുത്തിട്ടുളള ശ്രദ്ധേയ വ്യക്തിത്വം ഇന്ദ്ര നൂയി പെപ്സിക്കോയില്‍ നിന്ന് പടിയിറങ്ങുന്നു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഫുഡ് ആര്‍ഡ് ബിവ്റേജ് ഭീമന്മാരായ പെപ്സിക്കോയുടെ സിഇഒയാണ് ഇന്ദ്ര.

ഇപ്പോള്‍ 62 വയസ്സുളള ഇന്ദ്ര നൂയി ഒക്ടോബര്‍ മൂന്ന് വരെയാണ് സിഇഒ പദവിയിലുണ്ടാവുക. പെപ്സിക്കോയുടെ ചരിത്രത്തിലെ ആദ്യ വനിത സിഇഒയായിരുന്നു ഇന്ദ്ര. സിഇഒ സ്ഥാനത്ത് നിന്ന് ഒഴിയുമെങ്കിലും കമ്പനിയുടെ ചെയര്‍മാനായി അടുത്ത വര്‍ഷം വരെ അവര്‍ തുടരും. 

1994 ലാണ് ഇന്ദ്ര പെപ്സിക്കോയില്‍ ചേര്‍ന്നത്. 2006 ല്‍ അവര്‍ പെപ്സിക്കോയുടെ സിഇഒ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 24 വര്‍ഷം പെപ്സിക്കോയുടെ എല്ലാ വളര്‍ച്ചയിലും ഇന്ദ്ര പങ്കാളിയായിരുന്നു. ഫോബ്സ് മാസിക നിരവധി തവണ കരുത്തരായ വനിതകളുടെ പട്ടികയില്‍ ഇന്ദ്രയെ തെരഞ്ഞെടുത്തിട്ടുണ്ട്.