തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി. പെട്രോളിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. 

തിരുവനന്തപുരത്ത് പെട്രോളിന് വില 86 രൂപ 19 പൈസയും ഡീസലിന് 80 രൂപ 99 പൈസയുമാണ് നിരക്ക്. കൊച്ചിയില്‍ ഇന്നത്തെ നിരക്ക് പെട്രോളിന് 84 രൂപ 86 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 79 രൂപ 74 പൈസയുമാണ്.

കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 85 രൂപ 86 പൈസയും ഡീസലിന് ലിറ്ററിന് 80 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 81 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്.