കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 84.71 രൂപയായി. 79.86 രൂപയാണു കൊച്ചി നഗരത്തിലെ ഡീസൽ വില. തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 85.71 രൂപ ചെലവാക്കണം. 

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലകൾ ഇന്നും കൂടി. പെട്രോളിന് 10 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. 

ഇതോടെ, കൊച്ചിയിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 84.71 രൂപയായി. 79.86 രൂപയാണു കൊച്ചി നഗരത്തിലെ ഡീസൽ വില. തിരുവനന്തപുരം നഗരത്തിൽ ഒരു ലീറ്റർ പെട്രോൾ ലഭിക്കാൻ ഇന്ന് 85.71 രൂപ ചെലവാക്കണം.

ഡീസൽ വില തിരുവനന്തപുരം നഗരത്തില്‍ 79.86 രൂപയായി. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 84.63 രൂപയും ഡീസലിന് 78.87 രൂപയുമാണ് ഇന്നത്തെ നിരക്ക്.