സംസ്ഥാനത്ത് ഇന്നും ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 9 പൈസ വീതമാണ് കുറഞ്ഞത്. തലസ്ഥാനത്ത് പെട്രോളിന് 81 രൂപ 35 പൈസയും ഡീസലിന് 73 രൂപ 96 പൈസയുമാണ് വില. തുടർച്ചയായ നാലാം ദിവസമാണ് ഇന്ധന വില കുറയുന്നത്.

രാജ്യാന്തര വിപണിയിൽ എണ്ണ വില കുറയുന്നതാണ് ഇന്ത്യയിലും ഇന്ധന വില കുറയാൻ കാരണം. നേരത്തെ ക്രൂഡോയിൽ വില ഉയരുന്നു എന്ന വാദം ഉന്നയിച്ച് എണ്ണക്കമ്പനികൾ തുടർച്ചയായ 16 ദിവസം പെട്രോൾ-ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു.

കൊച്ചിയിൽ പെട്രോളിന് 80 രൂപ 8 പൈസയും ഡീസലിന് 72 രൂപ 77 പൈസയുമാണ് നിരക്ക്. കോഴിക്കോട് പെട്രോളിന് 80 രൂപ 33 പൈസയും ഡീസലിന് 73 രൂപ 3 പൈസയുമാണ് വില.