ലിറ്ററിന് ഒന്‍പത് പൈസ കുറഞ്ഞു ഡീസല്‍ വിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള് വിലയില് നേരിയ കുറവ്. ലിറ്ററിന് ഒൻപത് പൈസയാണ് കുറഞ്ഞത്. ഡീസൽ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോൾവില ഇന്ന് ഒൻപതു പൈസ കുറഞ്ഞ് 81.26 രൂപയായി. ഡീസൽവില 73.96 രൂപയായിത്തന്നെ തുടരുകയാണ്. കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 79.85 രൂപയായി. ഡീസൽവില 72.56 രൂപയായിത്തന്നെ തുടരുന്നു. കോഴിക്കോട്ട് പെട്രോൾവില 80.2 രൂപയാണ്. ഡീസൽവില ലിറ്ററിന് 72.90 രൂപ.
