ദില്ലി: ഇന്ധന വില പിടിച്ചു നിര്‍ത്താൻ വിപണന രീതി മാറ്റണമെന്ന് എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളോടും വിദേശ എണ്ണകമ്പനികളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും പങ്കാളിത്തമുള്ള വിപണന രീതി വേണം. രൂപയുടെ വിലയിടിവ് നേരിടാൻ എണ്ണ വില സ്വീകരിക്കുന്ന രീതി തൽക്കാലത്തേയ്ക്ക് മാറ്റണം. ഇന്ധന വില വര്‍ധന വൻ തോതിൽ വിഭവ ദാരിദ്യത്തിന് കാരണമാകുന്നു. വികസ്വര രാജ്യങ്ങളിൽ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാൻ നിക്ഷേപം നടത്തണമെന്നും സാങ്കേതിക വിദ്യ കൈമാറണമെന്നും എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധന വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് മോദി ദില്ലിയിൽ വിളിച്ച യോഗത്തിൽ സൗദി, യു.എ.ഇ മന്ത്രിമാരും വിദേശ എണ്ണ കമ്പനികളുടെ മേധാവിമാരും പങ്കെടുത്തു.  എണ്ണ വില 2.50 രുപയായി കുറച്ചെങ്കിലും എണ്ണ വിലയുടെ റീട്ടേയ്ല്‍ വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച. ദില്ലിയിൽ ഉൾപ്പടെയുള്ള നാല് മെട്രോ നഗരങ്ങളിലും ഇന്ധന വില  പ്രതിദിനം വർദ്ധിച്ച്  കൊണ്ടിരിക്കുകയാണ്. ദില്ലിയിൽ ഒരു ലിറ്റർ പെട്രോളിന്  82.72 രൂപയും മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 8.18, 84.54 , 85.99 എന്നിങ്ങനെയാണ് ഞായറാഴ്ച്ചയിലെ പെട്രോള്‍ വില. ഡീസൽ വിലയിലും സമാനമായ വർദ്ധനവാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. 

ഇറാന് മേൽ യു.എസ് ഉപരോധം ഏർപ്പെടുത്താനിരിക്കെ ഇന്ധന  വില വീണ്ടും ഉയരാനുള്ള സാധ്യത നിലക്കുകയാണ്. ഈ സാഹചര്യത്തിലാണ് ആഗോള തലത്തിലെയും ഇന്ത്യയിലെയും എണ്ണ കമ്പനി മേധാവികളുമായി മോദി ചര്‍ച്ച.