. പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിന് എതിരല്ല, എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്ന് ഡീലര്‍മാര്‍ വ്യക്തമാക്കി.
പെട്രോളിയം വിതരണ രംഗത്തെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ ഡീലര്‍ കണ്‍വെന്‍ഷന്‍ കോഴിക്കോട് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. പെട്രോളിയം ഡീലര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കണ്‍വെന്‍ഷനില്‍ സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വിഎസ് സുനില്‍കുമാര്‍ പങ്കെടുക്കും. എകെഎഫ്പിടി വൈസ് പ്രസിഡണ്ട് വയോളി മുഹമ്മദ് മാസ്റ്റര്‍, കെപി ശിവാനന്ദന്‍ തുടങ്ങിയവര്‍ കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
