മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് ബാങ്കിന്‍റെ സംഭാവനയായി അഞ്ച് കോടി രൂപ കൈമാറാനെത്തിയതായിരുന്നു അദ്ദേഹം

തിരുവനന്തപുരം: നീരവ് മോദി വിവാദത്തില്‍ പ്രതിസന്ധിയിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ലാഭത്തിലാവുമെന്ന് മാനേജിങ് ഡയറക്ടര്‍ സുനില്‍ മേത്ത. നീരവ് മോദി വിവാദ കഴിഞ്ഞ കഥയാണെന്നും അദ്ദേഹം അറിയിച്ചു. 

വിപണിയിലെ ശരാശരി വളര്‍ച്ചയിലാണ് ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കുള്ളതെന്നും (പിഎന്‍ബി) അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് ബാങ്കിന്‍റെ സംഭാവനയായി അഞ്ച് കോടി രൂപ കൈമാറാനെത്തിയതായിരുന്നു അദ്ദേഹം.