തമിഴ്‌നാട് ,ആന്ധ്രാ,തെലുങ്കാന,കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ സെയില്‍ ആന്റ് വര്‍ക്കിങ് വിഭാഗം ഈ ഓഫീസിലാണ് പ്രവര്‍ത്തിക്കുക. ആറ് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും ഡെനിം ശ്രേണിയുംഈ ഓഫീസിന്റെ കീഴിലുള്ള ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. 

ബെംഗളൂരു: പ്രമുഖ കിഡ്‌സ് വെയര്‍ ബ്രാന്‍ഡായ പോപ്പീസ് ബേബി കെയര്‍ റീജിയണല്‍ ഓഫീസ് ബെംഗളൂരു ബന്നാര്‍ഘട്ട റോഡില്‍ അരീക്കരയില്‍ ചലച്ചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ,ആന്ധ്രാ,തെലുങ്കാന,കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ സെയില്‍ ആന്റ് വര്‍ക്കിങ് വിഭാഗം ഈ ഓഫീസിലാണ് പ്രവര്‍ത്തിക്കുക. ആറ് വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും ഡെനിം ശ്രേണിയും ഈ ഓഫീസിന്റെ കീഴിലുള്ള ഫാക്ടറിയിലാണ് നിര്‍മിക്കുന്നത്. 

മൂന്ന് സംസ്ഥാനങ്ങളിലായി 40 സ്റ്റോറുകള്‍ 2019 ഓടെ തുറക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആക്‌സസ്സറീസ് ,ടോയ്‌സ്, ടോയ്‌ലെറ്ററീസ് എന്നിവയും ഈ വര്‍ഷം പുറത്തിറങ്ങും. ഇന്ത്യാ പ്രൊഡക്ഷന്‍ ഹെഡ് രാജേഷ് പിള്ളൈ , കര്‍ണാടക ഹെഡ് ഷാന്‍ ജോസ് , അനൂപ് ജോര്‍ജ് മാര്‍ക്കറ്റിംഗ് ഹെഡ് മല്ലേഷ് , പോമീസ് ഡയറക്ടര്‍ ഷൈജു മാത്യു, വിനയ് തോമസ് , അമല്‍ രാജ്, ഡിസൈനര്‍ ദീപു, ആര്‍കിടെക്ട് അനൂപ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.