Asianet News MalayalamAsianet News Malayalam

എല്‍ഐസി മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് കമ്പനിയുമായി തപാല്‍ വകുപ്പ്

നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് തപാല്‍ വകുപ്പിന് സാന്നിധ്യമുണ്ട്. എന്നാല്‍, ഇത് പരിമിതമായ തോതിലാണ്. എല്‍ഐസി മാതൃകയില്‍ കമ്പനി വരുന്നതോടെ ഇത്തരം സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കും, കൂടുതല്‍ സേവന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുകയും ചെയ്യും. 
 
postal department plan to start a new insurance comapany with in two years
Author
New Delhi, First Published Oct 10, 2018, 11:16 AM IST

ദില്ലി: തപാല്‍ വകുപ്പിന് കീഴില്‍ എല്‍ഐസി മാതൃകയില്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നു. ഇതിനായി കണ്‍സള്‍ട്ടന്‍റുന്മാരെ നിയമിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതായി മന്ത്രി മനോജ് സിന്‍ഹ വെളിപ്പെടുത്തി. 

നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് തപാല്‍ വകുപ്പിന് സാന്നിധ്യമുണ്ട്. എന്നാല്‍, ഇത് പരിമിതമായ തോതിലാണ്. എല്‍ഐസി മാതൃകയില്‍ കമ്പനി വരുന്നതോടെ ഇത്തരം സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കും, കൂടുതല്‍ സേവന ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുകയും ചെയ്യും. 

തപാല്‍ വകുപ്പിന്‍റെ രാജ്യവ്യാപക ശൃംഖല ഉപയോഗപ്പെടുത്തി രണ്ട് വര്‍ഷത്തിനകം ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങാനാവുമെന്നാണ് തപാല്‍ വകുപ്പിന്‍റെ പ്രതീക്ഷ.     

Follow Us:
Download App:
  • android
  • ios