പ്രചാരണയാത്രയ്ക്ക് ചിലവ് 59.7 ലക്ഷം

തിരുവനന്തപുരം: പ്രവാസിച്ചിട്ടിയുടെ പ്രചാരണാര്‍ത്ഥം ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ സന്ദര്‍ശനത്തിന് 59.7 ലക്ഷം രൂപ ചിലവ് വന്നതായി ധനമന്ത്രി നിയമസഭയെ അറിയിച്ചു. കെഎസ്എഫ്ഇ, സിഡിറ്റ്, നോര്‍ക്ക എന്നിവയുടെ പ്രതിനിധികളാണ് സന്ദര്‍ശനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെഎസ്എഫ്ഇ ചെയര്‍മാന്‍ ഉള്‍പ്പെടെ 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. യാത്ര നടത്തിയവര്‍ക്ക് ഡിഎ ഇനത്തില്‍ 84,502 രൂപയും നല്‍കി. പരിപാടിയുടെ നടത്തിപ്പ്, യാത്ര, ഭക്ഷണം, താമസം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ ചെലവുകളെന്നും തോമസ് ഐസക് പറഞ്ഞു.