മുംബൈ: 100, 500, 2000 നോട്ടിന് പുറമേ ഇനി 200 രൂപ നോട്ടും. കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് 200 രൂപ നോട്ടുകളിറക്കുന്നത്. പുതിയ 200 രൂപ നോട്ടുകളിറക്കാന്‍ മാര്‍ച്ചില്‍ ആര്‍ബിഐ തീരുമാനിച്ചിരുന്നു. 200 രൂപ നോട്ടിന്‍റെ അച്ചടി തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔപചാരികമായി സ്ഥിതീകരിക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടില്ല. നവംബര്‍ 8ന് നോട്ട് പിന്‍വലിച്ച ശേഷം നിലവിലുള്ള 500, 2000 നോട്ടുകള്‍ പുതിയതാണ്. ഇവയ്ക്ക് പുറമേയാണ് 200 രൂപയും എത്തുന്നത്. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകള്‍ വരുന്നത്.