ദില്ലി: മോദി സര്‍ക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ നാല് വര്‍ഷമായി വാഗ്ദാനം മാത്രം നടത്തിക്കൊണ്ടിരുക്കുകയാണ് സര്‍ക്കാരെന്നും ഇനി ഒരു വര്‍ഷം കൂടിയേ ബിജെപിക്ക് അധികാരത്തില്‍ ബാക്കിയുള്ളൂ എന്നതാണ് ആശ്വസകരമായ കാര്യമെന്നും രാഹുല്‍ പറഞ്ഞു. 

നാല് കൊല്ലം കഴിഞ്ഞു, ഇപ്പോഴും ന്യായവില തരാമെന്ന് കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്തു കൊണ്ടിരിക്കുകയാണ്. നാല് കൊല്ലം കഴിഞ്ഞു ബജറ്റുമായി ചേരാത്ത ഫാന്‍സി പദ്ധതികളുടെ പ്രഖ്യാപനം തുടരുകയാണ്. നാല് കൊല്ലം കഴിഞ്ഞു പക്ഷേ രാജ്യത്തെ ചെറുപ്പക്കാര്‍ക്കൊന്നും ഇപ്പോഴും ജോലിയില്ല....ഇനി ഒരു കൊല്ലം കൂടിയല്ലേ ബാക്കിയുള്ളൂ... നന്ദിയുണ്ട്