വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റില്‍ 58,186 കോടി പ്രഖ്യാപിച്ചു. 

ദില്ലി:റെയില്‍വേ വികസനത്തിന് ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ 64,587 കോടി രൂപ മാറ്റിവയ്ക്കുന്നതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ് റെയില്‍വേയെ സംബന്ധിച്ച് കടന്നു പോയതെന്ന പറഞ്ഞ മന്ത്രി രാജ്യത്തെ ബ്രോഡ്ഗേജ് പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കിയതായും അറിയിച്ചു. 

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി ബജറ്റില്‍ 58,186 കോടി പ്രഖ്യാപിച്ചു. പ്രതിദിനം 27 കിലോമീറ്റര്‍ വീതം ദേശീയപാത വികസപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ബജറ്റില്‍ പീയൂഷ് ഗോയല്‍ അറിയിച്ചു. അടുത്ത അ‍ഞ്ച് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ സന്പദ് വ്യവസ്ഥയുടെ മൂല്യം അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ കടക്കുമെന്നും നോട്ട് നിരോധനത്തിന് ശേഷം ഒരു കോടിയിലേറെ ആളുകള്‍ ആദായനികുതി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.