1.95 ലക്ഷം കണക്ഷനുകളാണ് റെയില്‍വേയ്ക്കുളളത്. ജിയോയുടെ വാഗ്ദാനം ചെയ്ത പാക്കേജ് പ്രകാരം ബില്‍ തുക 35 ശതമാനം കുറയുമെന്ന് റെയില്‍വേ അറിയിച്ചു.
ചെന്നൈ: ജനുവരി ഒന്ന് മുതല്‍ റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ കണക്ഷന്‍ ജിയോയിലേക്ക് മാറും. കഴിഞ്ഞ ആറ് വര്‍ഷമായി എയര്‍ടെല്ലായിരുന്നു സേവനം നല്‍കിയിരുന്നത്. വര്‍ഷം 100 കോടി രൂപയാണ് ബില്ലാകുന്നത്.
1.95 ലക്ഷം കണക്ഷനുകളാണ് റെയില്‍വേയ്ക്കുളളത്. ജിയോയുടെ വാഗ്ദാനം ചെയ്ത പാക്കേജ് പ്രകാരം ബില്‍ തുക 35 ശതമാനം കുറയുമെന്ന് റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ ജീവനക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പാക്കേജുകള്‍ നടപ്പാക്കുക.
