2009 ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന മഹാത്മ ഗാന്ധി സിരീസിലുളള നോട്ട് റീഫണ്ട് നിയമങ്ങളിലാണ് ഇപ്പോള്‍ ഭേദഗതി വന്നിരിക്കുന്നത്.  

മുംബൈ: അബദ്ധം മൂലമോ അല്ലാതെയോ കിറിയതോ കേടുപാടുകള്‍ സംഭവിച്ചതോ ആയ നോട്ടുകള്‍ മാറ്റിവാങ്ങുന്നത് സംബന്ധിച്ച നിയമത്തില്‍ റിസര്‍വ് ബാങ്ക് ഭേദഗതി വരുത്തി. 2,000 രൂപയുടേത് മുതല്‍ മൂല്യമുളള നോട്ടുകള്‍ മാറ്റിയെടുക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിലാണ് റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയത്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും. 

കേടുപാടുകള്‍ സംഭവിച്ചത് മൂലം ബാങ്കുകള്‍ നിരസിച്ച നോട്ടുകള്‍ ആര്‍ബിഐയുടെ ഓഫീസുകളില്‍ നിന്ന് നേരിട്ടോ, നിര്‍ദിഷ്ട ബാങ്ക് ശാഖകള്‍ വഴിയയോ ഇനിമുതല്‍ മാറ്റിയെടുക്കാം. പുതിയ നിയമപ്രകാരം മാറ്റിയെടുക്കേണ്ട നോട്ടുകളുടെ അവസ്ഥയനുസരിച്ച് പകുതി മൂല്യമോ മുഴുവന്‍ മൂല്യമോ വ്യക്തികള്‍ക്ക് ലഭിക്കും. 

2009 ല്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന മഹാത്മ ഗാന്ധി സിരീസിലുളള നോട്ട് റീഫണ്ട് നിയമങ്ങളിലാണ് ഇപ്പോള്‍ ഭേദഗതി വന്നിരിക്കുന്നത്. 

നോട്ട് നിരോധന ശേഷം 2,000, 500, 200, 100, 50, 20, 10 എന്നീ മൂല്യങ്ങളിലുളള നോട്ടുകളാണ് ഭാരതീയ റിസര്‍വ് ബാങ്ക് വഴി ഇപ്പോള്‍ രാജ്യത്ത് വിനിമയത്തിലുളളത്.