Asianet News MalayalamAsianet News Malayalam

ആർ ബി​ ഐ വായ്​പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കിൽ മാറ്റമില്ല

RBI maintains status quo on repo rate hikes reverse repo to 6
Author
First Published Apr 6, 2017, 9:48 AM IST

ന്യൂഡൽഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം  പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് മാറ്റമില്ല. നിലവിലെ 6.25 ശതമാനം അതേപടി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് കാൽ ശതമാനം വർധിപ്പിക്കും. ആറ് ശതമാനമാണ് പുതിയ റിവേഴ്സ് റിപ്പോ നിരക്ക്.

ബാങ്കിങ് സംവിധാനത്തിൽ കൂടുതൽ പണം ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്താതിരുന്നത്. സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ രാജ്യത്ത് കടുത്ത പണക്ഷാമം അനുഭവപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്.

രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ എന്നറിയപ്പെടുന്നത്.

 

Follow Us:
Download App:
  • android
  • ios