നേരിയ മാറ്റങ്ങള്‍മാത്രമാണ് പുതിയ നോട്ടുകളിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നമ്പര്‍ പാനലില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഇല്ലാതെയായിരിക്കും 50 രൂപയുടെ നോട്ടകള്‍ ഇറക്കുക. 20 രൂപാ നോട്ടില്‍ ഇംഗീഷ് അക്ഷരം എല്‍ ആയിരിക്കും ഇന്‍സെറ്റ് ലെറ്റര്‍. അതേസമയം പിന്‍വലിച്ച ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിലെ കാലതാമസം രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.